തേങ്ങ
അംഗദനും ഹനുമാനും കിഷ്കിന്ധ വളയാൻ പോവുകയായിരുന്നു. അപ്പോഴാണ് ബാലീ അതു വഴി വന്നത്. ആംഗദൻ പരുങ്ങി. ചീകാത്ത വെള്ളത്തലമുടി തലോടി അവിടുന്ന് ചോദിച്ചു, രാവിലെ വല്ലതും കഴിച്ചാരുന്നോ?. ആംഗദന്റെ കണ്ണ് നിറഞ്ഞു, സുഗ്രിവനോ രാമനോ ചോദിച്ചില്ല. വിഭീഷണൻ ചുമ്മാ അത് ചെയ്, ഇത് ചെയ് എന്നേ മൊഴിയു. ഹനുമാൻ ചുമ്മാ മുരടനക്കി. ബാലി ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു, എന്നിട്ട് മെല്ലെ നടന്നകന്നു. പോകാം വായു പുത്രൻ പറഞ്ഞു. എങ്ങോട്ട്? അല്ല സമരം? തേങ്ങ, ഞാൻ വീട്ടിൽ പോണ്...