പിണറായി അല്ല ദേവേന്ദ്രൻ വന്നാലും പെൻഷൻ കൊടുക്കാൻ ആവില്ല

 പിണറായി അല്ല ദേവേന്ദ്രൻ വന്നാലും പെൻഷൻ കൊടുക്കാൻ ആവില്ല. കാരണം പണം സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യാൻ ഉള്ള ഒരു മാധ്യമം മാത്രം ആണ്. ഇവിടെ ഉത്പാദനം ഇല്ലാത്തോടം കാലം, ഇവിടെ പണം ഉണ്ടാവില്ല.

ഈ കുട്ടി ഉണ്ടാക്കാൻ പോകുന്ന സാധനങ്ങളോ സേവനങ്ങളോ വിറ്റു വേണം, എടുത്ത കടം അടയ്ക്കാനും, ശമ്പളവും പെൻഷനും കൊടുക്കാനും. പാവം ചൂഷണം ചെയ്യപ്പെടുക ആണ് എന്നെ അറിയാതെ വെറുതെ രോഷം കൊള്ളുന്നു. സത്യത്തിൽ വരവിൽ കവിഞ്ഞു ചെലവിട്ട മുൻ തലമുറ ആണ് ഇവിടെ കുറ്റക്കാർ. അവർക്കു പെൻഷൻ കൊടുക്കണം എന്ന് പറഞ്ഞു പുതിയ തലമുറ ബഹളം വെക്കുന്നു. അവർ ചോദിക്കേണ്ട ചോദ്യങ്ങൾ ഇതല്ല. എന്തിനാണ് ഈ സർക്കാർ ജോലിക്കാർക്ക് ഇത്രയും ശമ്പളം നൽകുന്നത്? എന്തിനീ സപ്പ്ലൈകോ? എന്തുകൊണ്ട് എനിക്ക് ചെയ്യാൻ ഈ നാട്ടിൽ ജോലി ഇല്ല? ഇതിന്റെ കാരണം പിണറായി അല്ല, നിങ്ങൾ ഓരോരുത്തരും ആണ്. ഓർത്തോ, പണം സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യാൻ ഉള്ള മാധ്യമം മാത്രം. വെറും മാധ്യമം

Comments

Popular posts from this blog

Trade disputes between India and US

Kerala psc, lsgd s mains; paper 2 - booklist and sources.

Dr. Apala Mishra book list for mains GS1